ഷെഹ്‌ലയുടെ മരണത്തിൽ ഉത്തരവാദി: അദ്ധ്യാപകരോ; ആശുപത്രി അധികൃതരോ

വയനാട്: വയനാട് ബത്തേരി പുത്തൻകുന്നിൽ സർവജന സ്കൂളിൽ  വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട വാർത്ത ഭീതിയോടെയാണ് കേരളം കേട്ടത് . കടിയേറ്റ പെൺകുട്ടി  പാമ്പ് കടിച്ചതാണെന്ന് അദ്ധ്യാപകരെ അറിയിച്ചിട്ടും ആണി കൊണ്ടതാവാമെന്നു പറഞ്ഞ് സ്കൂളിലെ അധ്യാപകർ ആശുപത്രിയിൽ കൊണ്ടു പോകാതിരുന്നതാണ് മരണ കാരണം എന്ന് സഹപാഠികൾ പറയുന്നു.

പ്രധാന അദ്ധ്യാപകൻ പറഞ്ഞത് കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ വിഷബാധയ്ക്ക് കൊടുക്കേണ്ട പ്രതിരോധ മരുന്ന് ഇല്ലാതിരുന്നതിനാൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് ഉണ്ടായത്‌.

അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു.

വയനാട് പോലുള്ള ഒരു കർഷക കുടിയേറ്റ   മേഖലയിൽ ഒക്കെ ഒരു മെഡിക്കൽ കോളേജ് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.കൂടാതെ എല്ലാ താലൂക്, ജില്ല ആശുപത്രികളിൽ എമർജൻസി കേസുകൾ കൈകാര്യം ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുക, അവശ്യ മായ ആന്റി സ്നേക്ക് വെനോം ഉണ്ടോ എന്നൊക്കെ ഉറപ്പു വരുത്തുകയും വേണം  വിഷബാധ പോലുള്ള അടിയന്തര സാഹചര്യങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടും ഗതികേടും ആണ്.

സമയം ആണ് പ്രധാനം

കൊല്ലം നയേഴ്‌സ് ആശുപത്രിയിലെ ഡോ.ശശിധര പണിക്കർ പാമ്പ് വിഷബാധയെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് ന്യൂസ് പ്രതിനിധിയോട്  പറഞ്ഞത്. പരിഭ്രാന്തിയിലൂടെ രോഗിയുടെ രക്തചംക്രമണം കൂടുമ്പോൾ വിഷം വേഗത്തിൽ വ്യാപിക്കും.

പാമ്പ് കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവുണ്ടായെന്നു വരില്ല. ഛർദിയാണു പൊതുവെയുള്ള ആദ്യ ലക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ വിഷമേറ്റാൽ മങ്ങിയ കാഴ്ച, കൺപോളകൾ തൂങ്ങുക, പേശികളും കഴുത്തും ക്ഷീണിക്കുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. കടിയേറ്റ് മണിക്കൂറിനുള്ളിൽ ചികിത്സ നൽകിയില്ലെങ്കിൽ രോഗിയുടെ സ്ഥിതി വഷളാവുകയും പേശികൾ പൂർണമായി തളർന്നു പോവുകയും ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്യും.

അണലി പോലുള്ള പാമ്പുകൾ കടിച്ചാൽ മൂത്രനാളി, മോണ, മൂക്ക് എന്നിവയിൽനിന്നു രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദനയും നീരും ഉണ്ടാകും. ചികിത്സ വൈകിയാൽ ഹൃദയത്തിലും തലച്ചോറിലും ശ്വാസകോശത്തിലും  രക്തസ്രാവം ഉണ്ടായേക്കാം. . അണലി വിഷബാധയാണ് ഇന്ത്യയിൽ പാമ്പു കടി മൂലമുള്ള ഏറ്റവുമധികം മരണങ്ങൾ ഉണ്ടാക്കുന്നത്.

പാമ്പ് കടിയേൽക്കാൻ ഏറ്റവും സാധ്യതയുള്ള ശരീരഭാഗങ്ങൾ കൈകാലുകളാണ്. മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, മാമ്പ തുടങ്ങിയ പാമ്പുകളാണ് നമുക്ക് ഭീഷണിയായി ഉള്ളത്. പാമ്പു കടിയേറ്റാൽ കടിയേറ്റ ആൾക്കുണ്ടാവുന്ന ഭയമാണ് പ്രധാന ലക്ഷണം. ഹൃദയമിടിപ്പ് വർധിക്കൽ, തലകറക്കം, ഓക്കാനം, തളർച്ച, ബോധക്ഷയം, വിയർക്കൽ എന്നിവയൊക്കെ കടിയേറ്റയാളുടെ ഭയവുമായി ബന്ധപ്പെട്ടുണ്ടാവുന്നവകളാണ്.

കടിയേറ്റ പാടിൽ വേദനയും ചുവന്ന് തടിപ്പും ഉണ്ടാവും. ഛർദ്ദി, കൈകാൽ മരവിപ്പ്, കാഴ്ചയിലുള്ള പ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ വിഷം ശരീരത്തിനുള്ളിൽ പ്രവേശിച്ചു എന്ന് ഉറപ്പിക്കാം. ഹൃദയത്തിന്റെയും വൃക്കകളുടെയും നാഡികളുടെയും പ്രവർത്തനം തകരാറിലാകുക, ശ്വാസതടസ്സം, മുറിവിന് ചുറ്റുമുള്ള കോശങ്ങളുടെ നാശം എന്നിവയാണ് വിഷം ഏൽക്കുന്നതു കൊണ്ടുള്ള പ്രശ്നങ്ങൾ. അലർജി കൊണ്ടു ശരീരത്തിനുണ്ടാക്കുന്ന പ്രതിപ്രവർത്തനങ്ങളും ഇതിൽ പെടും.

കടിച്ച പാമ്പിനെ തിരിച്ചറിയുന്നതു ചികിത്സയ്ക്ക് ഏറെ നല്ലതാണ്. എന്നാൽ പാമ്പിനെ അന്വേഷിച്ചു നടന്നു സമയം നഷ്ടപ്പെടുത്തരുത്. ഇന്ത്യയിലെ ഭൂരിഭാഗം പാമ്പുകളുടെയും വിഷത്തെ നിർവീര്യമാക്കാൻ കഴിയുന്ന കുത്തിവയ്പ്പാണ് പോളീവാലെന്റ് ആന്റിവെനിൽ.

ഇൗ കുത്തിവയ്പ്പു വിഷബാധയേറ്റ ഭൂരിഭാഗം പേർക്കും  നൽകാറുണ്ട്. ഇത് അണലി, മൂർഖൻ, വെള്ളികെട്ടൻ, അണലി, സോ സ്കേൽഡ് അണലി എന്നീ പ്രധാനപ്പെട്ട പാമ്പുകളുടെയും വിഷത്തെ നിർവീര്യമാക്കും.ആന്റിവെനം ചികിത്സയ്ക്ക് അലർജി പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാവാറുണ്ട്. ഇതു ചികിൽസിച്ചു മാറ്റാവുന്നതേയുള്ളൂ.

പാമ്പ് വിഷബാധയുമായി ബന്ധപ്പെട്ട് മലയോര മേഖലയിലെ സ്കൂളുകളിൽ ഇതിന്‌ വേണ്ട ബോധവൽക്കരണ ക്ലാസുകൾ മാസത്തിൽ ഒരുതവണ ജില്ലാ മെഡിക്കൽ ഓഫീസിറിന്റെ നേതൃത്വത്തിൽ നടത്തുന്നത് ഫലപ്രദമായ പോംവഴി ആണ്.

പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട; സമയമാണ്‌ പ്രധാനം. ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ

സംസ്ഥാനത്തെ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ

തിരുവനന്തപുരം ജില്ല:

1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.

2- SAT തിരുവനന്തപുരം.

3 -ജനറൽ ആശുപത്രി, തിരുവനന്തപുരം

4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.

5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം

6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.

7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്

8-KIMS ആശുപത്രി

കൊല്ലം ജില്ല :

1- ജില്ലാ ആശുപത്രി, കൊല്ലം.

2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര

3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .

4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.

5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.

6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.

7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.

8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ

9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.

10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.

11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.

12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

പത്തനംതിട്ട ജില്ല:

1). ജനറൽ ആശുപത്രി, പത്തനംതിട്ട

2). ജനറൽ ആശുപത്രി, അടൂർ

3). ജനറൽ ആശുപത്രി, തിരുവല്ല

4). ജില്ലാ ആശുപത്രി, കോഴഞ്ചേരി

5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി

6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി

7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .

8.)ഹോളിക്രോസ് ആശുപത്രി, അടൂർ

9). തിരുവല്ല മെഡിക്കൽ മിഷൻ

ആലപ്പുഴ ജില്ല :

1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്

2). ജില്ലാ ആശുപത്രി, മാവേലിക്കര

3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല

4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ

5). കെ സി എം ആശുപത്രി, നൂറനാട്

കോട്ടയം ജില്ല :

1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.

2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.

3- ജനറൽ ആശുപത്രി, കോട്ടയം.

4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.

5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.

6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.

7- കാരിത്താസ് ആശുപത്രി

8- ഭാരത് ഹോസ്പിറ്റൽ

എറണാകുളം ജില്ല :

1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.

2- ജനറൽ ആശുപത്രി, എറണാകുളം.

3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.

4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല).

5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം

6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.

7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.

8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.

9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.

10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.

11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.

12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.

13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

തൃശ്ശൂർ ജില്ല :

1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.

2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.

3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.

4- മലങ്കര ആശുപത്രി, കുന്നംകുളം.

5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.

6- അമല മെഡിക്കൽ കോളേജ്, തൃശൂർ.

7-ജനറൽ ആശുപത്രി, തൃശ്ശൂർ.

8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.

9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.

10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.

11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.

12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട് ജില്ല :

1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.

2- പാലന ആശുപത്രി.

3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.

4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.

5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.

6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.

7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.

8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.

9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.

10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

മലപ്പുറം ജില്ല :

1- മഞ്ചേരി മെഡിക്കൽ കോളേജ്.

2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.

3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.

6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

9- ജില്ലാആശുപത്രി, തിരൂർ.

10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

ഇടുക്കി ജില്ല :

1-ജില്ലാ ആശുപത്രി, പൈനാവ്

2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ

3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം

4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്

5-താലൂക്ക് ആശുപത്രി, അടിമാലി

6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

വയനാട് ജില്ല

1-ജില്ലാ ആശുപത്രി, മാനന്തവാടി

2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി

3-ജനറൽ ആശുപത്രി, കൽപ്പറ്റ

കോഴിക്കോട്  ജില്ല

1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്

2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്

3-ബേബി മെമ്മോറിയൽ ആശുപത്രി

4-ആശ ഹോസ്പിറ്റൽ,വടകര

5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്

6-ജനറൽ ആശുപത്രി, കോഴിക്കോട്

7-ജില്ലാ ആശുപത്രി, വടകര

8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

കണ്ണൂർ  ജില്ല

1-പരിയാരം മെഡിക്കൽ കോളേജ്

2-സഹകരണ ആശുപത്രി, തലശേരി

3-എകെജി മെമ്മോറിയൽ ആശുപത്രി

4-ജനറൽ ആശുപത്രി, തലശേരി

5-ജില്ലാ ആശുപത്രി, കണ്ണൂർ

കാസർഗോഡ്  ജില്ല

1-ജനറൽ ആശുപത്രി, കാസർഗോഡ്

2-ജില്ലാ ആശുപത്രി, കാനങ്ങാട്‌

3-ഹരിദാസ് ക്ലിനിക്, നീലേശ്വരം

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.