ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിങ്കള്‍ മുതല്‍ ഡിസംബര്‍ ഒന്നുവരെ ട്രെയിന്‍ ഗതാഗതം നിയന്ത്രണം

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെ തിങ്കള്‍ മുതല്‍ ഡിസംബര്‍ ഒന്നുവരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം വന്നു. ഗുരുവായൂരില്‍ നിന്നുള്ള ചെന്നൈ എഗ്മൂര്‍ പുറപ്പെടാന്‍ ഒരുമണിക്കൂര്‍ വൈകും.

തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്‌സ്പ്രസ് ഒരുമണിക്കൂറും അമൃത അര മണിക്കൂറും വേരാവല്‍ എക്‌സ്പ്രസ് 1.50 മണിക്കൂറും വൈകുന്നതാണ്. കൊച്ചുവേളിക്കുള്ള രാജ്യറാണി 15 മിനിറ്റും ശ്രീഗംഗാനഗര്‍ 1.50 മണിക്കൂറും ഹൈദരാബാദ് സ്‌പെഷ്യല്‍ ഒന്നേകാല്‍ മണിക്കൂറും വൈകിയേ പുറപ്പെടൂ.

എറണാകുളത്തേക്കുളള ഓഖി എക്‌സ്പ്രസ് 1.50 മണിക്കൂറും പാട്‌ന ഒന്നേകാല്‍ മണിക്കൂറും നാഗര്‍കോവിലിലേക്കുള്ള ഗാന്ധിധാം 1.50 മണിക്കൂറും വൈകിയാണ് പുറപ്പെടുന്നത്. എന്നാല്‍ കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കുന്നു.

Comments are closed.