തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. രണ്ട് ക്യാച്ചുകളാണ് സാഹ ഇന്ന് സ്വന്തമാക്കിയത്. ഇതിനിടെ ഒരു നേട്ടവും ബംഗാളില്‍ നിന്നുള്ള വിക്കറ്റും നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ 100 പേരെ പുറത്താക്കുന്നതില്‍ പങ്കാളിയായിരിക്കുയാണ് സാഹ.

ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് സാഹ.36 മത്സരങ്ങളില്‍ കീപ്പ് ചെയ്ത സാഹ 89 ക്യാച്ചും 11 സ്റ്റംപിങ്ങുമാണ് സാഹ നേടിയത്. 49 ടെസ്റ്റുകള്‍ കളിച്ച കിരണ്‍ മോറെ 130 പേരെ പുറത്താക്കി. 110 ക്യാച്ചും 20 സ്റ്റംപിങ്ങുമാണ് മോറെയുടെ അക്കൗണ്ടില്‍.

നയന്‍ മോംഗിയ ആവട്ടെ 44 മത്സരങ്ങളില്‍ 107 പേരെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചു. 99 ക്യാച്ചും എട്ട് സ്റ്റംപിങ്ങുമാണുള്ളത്. എന്നാല്‍ 90 ടെസ്റ്റുകളില്‍ 256 ക്യാച്ചും 38 സ്റ്റംപിങ്ങുമാണ് ധോണിയുടെ പേരില്‍. 88 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സയ്യിദ് കിര്‍മാനി 198 പേരെ പുറത്താക്കാന്‍ സഹായിച്ചു. ഇതില്‍ 160 ക്യാച്ചും 38 സ്റ്റംപിങ്ങും.

Comments are closed.