പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി

വയനാട്: ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ സ്‌കൂളിന് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കല്‍പറ്റയില്‍ വച്ച് എംഎസ്എഫ് പ്രവര്‍ത്തകരും ബത്തേരിയില്‍ വച്ച് ബിജെപി പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു.

രവീന്ദ്രനാഥിനൊപ്പം കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തിപ്പെടുത്തിയിരുന്നു.

Comments are closed.