മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരിന് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയിലെ എന്‍.സി.പിയിലെ 54 പേരും 11 കക്ഷിരഹിതരും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 145നെക്കാള്‍ 25 പേരുടെ പിന്തുണ അധികമുണ്ടെന്നും അങ്ങനെ ബി.ജെ.പി സര്‍ക്കാരിന് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി. എന്‍.സി.പി നിയമസഭാ കക്ഷി നേതാവായി ഒക്ടോബര്‍ 30നാണ് അജിത് പവാറിനെ തെരഞ്ഞെടുത്തിരുന്നു.

എന്നാല്‍ അജിത് പവാറിനെതിരെ നടപടി ചര്‍ച്ച ചെയ്യാനും പുതിയ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനും എന്‍.സി.പി 4.30ന് എം.എല്‍.എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. എന്‍.സി.പിയിലെ 54 പേരുടെയും 11 സ്വതന്ത്രരുടെയും പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

എന്‍.സി.പിയില്‍ ഭിന്നത ഉണ്ടായാല്‍ പോലും സര്‍ക്കാരിന് 30 പേരുടെ പിന്തുണ ലഭിക്കും. സ്വതന്ത്രരില്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ ലഭിക്കുമെന്നും ബി.ജെ.പി പറയുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെങ്കിലും അത് ആവശ്യത്തിലേറെയാണെന്നാണ് ബി.ജെ.പി പറയുന്നത്.

Comments are closed.