ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ എന്‍സിപി സ്വീകരിച്ചിട്ടുള്ളതെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: മഹാരാഷ്ടയില്‍ ഉണ്ടായ രാഷ്ട്രീയ അട്ടിമറികള്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അജിത് പവാറിന് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനോ മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനായോ ബിജെപിയെ പിന്തുണച്ചതാകാമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യകത്മാക്കി.

കേരളത്തിലെ എന്‍സിപി നാളെയും എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും ബിജെപിയുമായുള്ള ഒരു സഖ്യത്തെയും അംഗീകരിക്കില്ലെന്നും ബിജെപികൊപ്പം ചേര്‍ന്ന വിഭാഗത്തെ പാര്‍ട്ടി പുറത്താക്കുമെന്നും എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ എംഎല്‍എ പറഞ്ഞു.

മഹാരാഷ്ട്രയില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാടുമായി കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒട്ടും യോജിപ്പില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ എന്‍സിപി സ്വീകരിച്ചിട്ടുള്ളത് എന്നും ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.

Comments are closed.