പി ഗോവിന്ദപിള്ളയുടെ ഏഴാം ചരമവാര്‍ഷികത്തില്‍ പി ജി സംസ്‌കൃതി കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പി ഗോവിന്ദപിള്ളയുടെ ഏഴാം ചരമവാര്‍ഷികത്തില്‍ പി ജി സംസ്‌കൃതി കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഇടപെടലുകളില്‍ പി ഗോവിന്ദപിള്ളയുടെ പങ്ക് ഏറ്റവും വിലമതിക്കുന്നതെന്നും ആശയദാര്‍ഢ്യത്തോടെ ഏഴ് പതിറ്റാണ്ട് നാടിന്റെ സമഗ്ര ജീവിതത്തില്‍ നിറഞ്ഞ പി ഗോവിന്ദപിള്ളയുടെ ദര്‍ശനങ്ങള്‍ ഇനി ഒരു പ്രസ്ഥാനത്തിലൂടെ പുനരുജ്ജീവിക്കുമെന്നും സാധാരണമായ സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന അസാധാരണ വ്യക്തിത്വമായിരുന്ന പി ഗോവിന്ദപിള്ളയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ചരിത്രം കാണാതെ പോയ കീഴാളരെയും അധസ്ഥിതരെയും പോലും അടയാളപ്പെടുത്തിയ ധിഷണാശാലിയായിരുന്നുവെന്ന് പിജി സംസ്‌കൃതി കേന്ദ്രത്തിന്റെ ചെയര്‍മാനായ ഡോ കെ എന്‍ പണിക്കര്‍ അനുസ്മരിച്ചു. സാധാരണക്കാര്‍ക്ക് പോലും അടുത്തിടപെടാന്‍ കഴിയുന്ന ജനകീയ സൈദ്ധാന്തികനായിരുന്നു ഗോവിന്ദപിള്ളയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്ക്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍ എന്നിവരും പി ജി സ്മൃതി സമ്മേളനത്തില്‍ സംസാരിച്ചു. കവിയത്രി സുഗതകുമാരിയുടെ സ്മരണയും ചടങ്ങില്‍ വായിച്ചു. നവോത്ഥാനത്തെ കുറിച്ച് പിജിയെഴുതിയ നാല് പുസ്തകങ്ങള്‍ ഒറ്റ വാള്യമാക്കി നവോത്ഥാന കേരളം എന്ന് പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തിരുന്നു.

Comments are closed.