യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു

ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ നിന്നും മനിലയിലേക്ക് പോയ ഫിലിപ്പീന്‍സ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രക്കാരുമായി പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു.

വിമാനത്തിന്റെ എഞ്ചിന് തകരാര്‍ സംഭവിച്ചുവെന്ന് പൈലറ്റ് അടിയന്തരമായി വിമാനം നിലത്തിറക്കുകയും എന്നാല്‍ വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് തീയും പകയും വരുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് തീപിടുത്തമാണെന്ന് മനസിലാക്കിയത്.

പൈലറ്റില്‍ നിന്നും സന്ദേശം എത്തിയതോടെ വിമാനം അടിയന്തരമായി ഇറക്കാന്‍ ലോസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 347 യാത്രക്കാരും 18 ജീവനക്കാരുമായി പോയ ബോയിംഗ് സിഒ777 ഫ്ളൈറ്റ് 113 ആണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Comments are closed.