ഝാര്‍ഖണ്ഡിലെ ലത്തേഹാറിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

ലത്തേഹാര്‍: ഝാര്‍ഖണ്ഡിലെ ലത്തേഹാറില്‍ ഇന്നലെയുണ്ടായ നക്സല്‍ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. എ.എസ്.ഐ സക്ര ഉര്‍ണവ്, ഹോം ഗാര്‍ഡുമാരായ ദിനേഷ് കുമാര്‍, സിക്കന്ദര്‍ സിംഗ്, യമുന രാം എന്നിവരാണ് കൊല്ലപ്പെട്ടത്.

സര്‍വീസ് റിവോള്‍വറും തോക്കുകളും അടക്കം ഇവരുടെ ആയുധങ്ങളും നക്സലുകള്‍ കൊള്ളയടിച്ചു. എസ്.പി പ്രശാന്ത് ആനന്ദ്, നക്സല്‍ വിരുദ്ധ ഓപറേഷന്‍സ് എസ്.പി വിപുല്‍ പാണ്ഡെ, സി.ആര്‍.പി.എഫ് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ഝാര്‍ഖണ്ഡ് ജഗ്വാര്‍, സി.ആര്‍.പി.എഫ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ മേഖലയില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്.

Comments are closed.