മഹാരാഷ്ട്രയില്‍ 70,000 കോടി രൂപയുടെ ഒന്‍പത് അഴിമതിക്കേസുകളില്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ്

മുംബൈ: മഹാരാഷ്ട്രയില്‍ മുന്‍ എന്‍.സി.പി കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഇരുപതോളം അഴിമതിക്കേസുകളില്‍ പ്രതിയായ അജിത് പവാറിന് 70,000 കോടി രൂപയുടെ ഒന്‍പത് അഴിമതിക്കേസുകളില്‍ ക്ലീന്‍ ചിറ്റ് നല്‍കി. വിദര്‍ഭ ജലസേചന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

1999-2014 കാലയളവില്‍ അജിത്ത് പവാര്‍ മഹാരാഷ്ട്ര ഇറിഗേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു. ഇക്കാലയളവിലാണ് അഴിമതി നടന്നത്. വിദര്‍ഭയിയെ വരള്‍ച്ചാ ബാധിത മേഖലകളില്‍ ഡാമുകളും ചെക്ക് ഡാമുകളും നിര്‍മ്മിക്കുന്നതായിരുന്നു പദ്ധതി. ഇറിഗേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ മറ്റെല്ലാ പ്രതികള്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യപ്രചരണ വിഷയമായിരുന്നു അജിത്ത് പവാര്‍ പ്രതിയായ അഴിമതിക്കേസ്. ഈ കേസില്‍ അജിത്ത് പവാറിന് പങ്കില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി.

Comments are closed.