ഇന്ത്യ-ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റ് കാണാനായി നാലും അഞ്ചും ദിവസത്തെ കളിക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പൈസ റീഫണ്ട് ചെയ്യും

കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റ് കാണാനായി നാലും അഞ്ചും ദിവസത്തെ കളിക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ടിക്കറ്റിന്റെ പൈസ റീഫണ്ട് ചെയ്തു നല്‍കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

അഞ്ച് ദിവസം നീളുമെന്ന് കരുതിയ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ നാലും അഞ്ചും ദിവസത്തേക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കളി കാണാനുള്ള സാഹചര്യം നഷ്ടമായിരുന്നു. ഞായറാഴ്ച മത്സരം കാണാന്‍ അല്‍പം താമസിച്ച് സ്റ്റേഡിയത്തില്‍ എത്തിയവര്‍ക്ക് പോലും കളി കാണാനായില്ല. മൂന്നാം ദിനം ഒരു മണിക്കൂറിനുള്ളില്‍ ബംഗ്ലാദേശിനെ ഓള്‍ ഔട്ടാക്കി ഇന്ത്യ ജയിച്ചു.

Comments are closed.