ഭീകരാക്രമണ പദ്ധതി : കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ ഇന്ന് വിധി

കൊച്ചി: കണ്ണൂര്‍ കനകമലയില്‍ ഐ എസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി രഹസ്യ യോഗം ചേര്‍ന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ഇന്ന് കേരള, തമിഴ്‌നാട് സ്വദേശികളായ 7 പ്രതികളുടെ വിധി പറയുന്നു. 2016 ഒക്ടോബറിലാണ് എന്‍ഐഎ കണ്ണൂര്‍ കനകമലയില്‍ ക്യാമ്പ് ചെയ്ത് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടയില്‍ ആറ് പേരെ പിടികൂടിയത്.

ഇവരുമായി സമൂഹമാധ്യമങ്ങളിലൂടെ ഭീകരാക്രമണ പദ്ധതിയ്ക്ക് പിന്തുണ നല്‍കിയവരെയാണ് പിന്നീട് പിടികൂടിയത്. കേസില്‍ ആകെ 15 പ്രതികളുണ്ടെങ്കിലും ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികളാണുള്ളത്.

ഇറാഖില്‍ ആയുധ പരിശീലനം നേടിയ തിരുനെല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയതീനും കേസില്‍ പ്രതിയാണെങ്കിലും വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിന്നീട് നടപ്പിലാക്കുന്നതാണ്. എന്നാല്‍ ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായില്ല.

Comments are closed.