വയനാട് പ്രസ് ക്ലബിലേക്ക് വീണ്ടും മാവോയിസ്റ്റുകളുടെ കത്ത്

കല്‍പ്പറ്റ: അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ രണ്ട് മാവോയിസ്റ്റുകള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വയനാട് പ്രസ് ക്ലബിലേക്ക് വീണ്ടും മാവോയിസ്റ്റുകളുടെ കത്ത്. മാവോയിസ്റ്റ് സംഘടനയുടെ നാടുകാണി ഏരിയാ കമ്മറ്റി വക്താവ് അജിതയുടെ പേരിലാണ് കത്ത് ലഭിച്ചത്.

അയോധ്യാ വിധിക്കെതിരെയും അട്ടപ്പാടി ഏറ്റുമുട്ടലിനെതിരെയും നേരത്തെയും മാവോയിസ്റ്റുകളുടെ കത്ത് ലഭിച്ചിരുന്നു. കരുളായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവാണ് അജിത. അവരുടെ പേരിലാണ് സാധാരണ കത്തുകള്‍ ലഭിക്കുന്നത്. അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയവരെ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു. ഈ വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Comments are closed.