സൂര്യഗ്രഹണം കണക്കിലെടുത്ത് 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ ശബരിമല ക്ഷേത്രനട അടച്ചിടും

ശബരിമല: സൂര്യഗ്രഹണം കണക്കിലെടുത്ത് 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ ശബരിമല ക്ഷേത്രനട അടച്ചിടും. അന്നെ ദിവസം പുലര്‍ച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിച്ച് 7.30 ന് അടയ്ക്കും. ഗ്രഹണത്തിനു ശേഷം 11.30 ന് ക്ഷേത്രനട തുറക്കും.

നട തുറന്ന് പുണ്യാഹം നടത്തി ഉച്ചപൂജയ്ക്കുള്ള നിവേദ്യാദികള്‍ പാകം ചെയ്യും. ആവശ്യമെന്ന് തോന്നുന്നപക്ഷം ഗ്രഹണം കഴിഞ്ഞ് നട തുറക്കുമ്പോള്‍ കുറച്ചു സമയം നെയ്യഭിഷേകം ഉണ്ടാകും. മാളികപ്പുറം,പമ്പ തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടുന്നതാണ്.

Comments are closed.