ലോകം ചുറ്റാനിറങ്ങി തലശേരി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്‌ളാര്‍ക്ക് അരുണ്‍ തഥാഗതന്‍

കോലഞ്ചേരി: ലോകം ചുറ്റാനിറങ്ങി തലശേരി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്‌ളാര്‍ക്ക് അരുണ്‍ തഥാഗതന്‍. രണ്ടര ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ശമ്പളമില്ലാത്ത അവധിയുമായി അമ്പലമുകളിലെ വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് മാസം രണ്ടായി. നാട്ടിലെത്താന്‍ ആറു മാസം കൂടി എടുത്തേക്കാം.

തീയതിയും സ്ഥലവുമൊന്നും മുന്‍കൂട്ടി നിശ്ചയിച്ചല്ല യാത്ര. സഞ്ചാരികളായ വിദേശികളുടെ നിര്‍ദ്ദേശങ്ങളും വീഡിയോകളും മാത്രമാണ് വഴികാട്ടി.അസൗകര്യങ്ങളുടെ ധാരാളിത്തമാണ് യാത്രികന്റെ സമ്പത്തെന്നാണ് അരുണിന്റെ രീതി.

ആറു രാജ്യങ്ങളിലെ കറന്‍സി ട്രാവല്‍ കാര്‍ഡുണ്ട്. ആവശ്യത്തിനുള്ള പണം നാട്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യിക്കും. ദിവസം 50 കിലോ മീറ്റര്‍ പിന്നിടും. വഴിയില്‍ ഭക്ഷണം ജ്യൂസും പഴങ്ങളും. സൈക്കിളില്‍ പുറപ്പെട്ട് നാലായിരം കിലോമീറ്റര്‍ പിന്നിട്ട് നാഗാലാന്‍ഡ്, മണിപ്പൂര്‍ വഴി ഇപ്പോള്‍ മ്യാന്‍മാറിലെത്തി.

അവിടെ ബുദ്ധ മഠങ്ങളിലാണ് താമസം. ഇനി തായ്ലന്‍ഡ്, മലേഷ്യ, കംബോഡിയ, വിയറ്റ്‌നാം, ലാവോസ്…മ്യാന്‍മറില്‍ തന്നെ മടങ്ങിയെത്തും. പിന്നെ മണിപ്പൂര്‍, ഒഡീഷ, വിശാഖപട്ടണം, ചെന്നൈ വഴി കൊച്ചിയിലേക്കെത്തും.

Comments are closed.