മുടി കൊഴിച്ചിലിന് പരിഹാരം

ആരോഗ്യത്തിനും മുടിക്കും യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാത്ത വഴിയാണ് എപ്പോഴും നമ്മൾ ശ്രമിക്കേണ്ടതും. പഴത്തിലും തേനിലും ഇത്തരം ഗുണങ്ങൾ ധാരാളം ഉണ്ട്. ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.

ഒരു പഴം, രണ്ട് ടീസ്പൂൺ തേൻ, രണ്ടോ മൂന്നോ സ്പൂൺ തൈര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു പഴുത്ത പഴം നല്ലതു പോലെ ഉടച്ച് ചേർക്കുക അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ തേൻ ചേർക്കാവുന്നതാണ്.

അതിന് ശേഷം മുടിയുടെ നീളവും കട്ടിയും അനുസരിച്ച് നമുക്കക് തൈര് ചേർക്കാവുന്നതാണ്. ഇത് മൂന്നും നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ചാല്‍ മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങൾക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.

മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും പരീക്ഷിക്കുന്നതിന് പലരും തയ്യാറാവുന്നുണ്ട്. എന്നാൽ മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി തൈരും തേനും ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഹെയർമാസ്ക് തയ്യാറാക്കാവുന്നതാണ്.

ഇത് മുടിയിൽ നല്ലതു പോലെ മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ട് ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുടി നല്ലതു പോലെ കഴുകുക. അതിന് ശേഷം ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുടി കൊഴിച്ചിൽ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നത് എല്ലാവരേയും പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നല്ലതുപോലെ ഫലം നൽകുന്നുണ്ട്. മുടിയില്‍ തലയോട്ടിയില്‍ വരെ ഈ മിശ്രിതം തേച്ച് പിടിപ്പിച്ചാൽ അത് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള മുടി വളരുന്നതിനും സഹായിക്കുന്നുണ്ട്. മുടിയുടെ അറ്റം പിളരുന്നത് മുടിയുടെ വളർച്ച മുരടിപ്പിക്കുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിനാണ് ഈ മിശ്രിതം സഹായിക്കുന്നത്.

താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ ഹെയർമാസ്ക്. ഇത് എന്നും തലയിൽ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് തലയോട്ടിയിൽ മസ്സാജ് ചെയ്യുക. താരനെ പൂർണമായും പ്രതിരോധിച്ച് നല്ല ആരോഗ്യമുള്ള കരുത്തുള്ള തലയോട്ടിക്കും ഈ മിശ്രിതം നല്ലതു പോലെ മികച്ചതാണ്. അതുകൊണ്ട് തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് താരനിൽ നിന്ന് പൂർണ മോചനം നൽകുന്നുണ്ട്.

എന്തൊക്കെ ചെയ്തിട്ടും മുടി വളരുന്നില്ലേ? എന്നാൽ ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നമ്മൾ മുകളിൽ തയ്യാറാക്കിയ ഹെയർമാസ്ക്. തൈര് മുടിക്ക് കരുത്തും ആരോഗ്യവും കറുപ്പും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മുടിക്ക് നല്ല ആരോഗ്യവും കരുത്തും നൽകുന്നതോടൊപ്പം മുടിവളരുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ് ഈ മിശ്രിതം.

വരണ്ട മുടി പലരേയും അസ്വസ്ഥമാക്കുന്നുണ്ട്. എന്നാൽ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് തൈര് തേന്‍ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വരൾച്ച മാറ്റുന്നതിനും ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. മാത്രമല്ല മുടി കൊഴിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവിടെ പുതിയ മുടി വളരുന്നതിനും സഹായിക്കുന്നുണ്ട്. വരണ്ട മുടി ആത്മവിശ്വാസം കെടുത്തുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നൂറ് ശതമാനം ഉറപ്പ് നൽകുന്നുണ്ട്.

അകാല നരയെന്ന അസ്വസ്ഥത പലരേയും വെട്ടിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അകാല നരയെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം വേണം എന്നുണ്ടെങ്കില്‍ നിങ്ങൾക്ക് ഈ മിശ്രിതം ആശ്വാസ്യകരമാണ്.

ഇത് മുടിയിൽ തലയോട്ടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഒരു പരിഹാരം തന്നെയാണ്.

Comments are closed.