ഐഎസ്എല്ലിൽ എഫ്‌സി ഗോവ ഇന്ന് ജംഷെഡ്പൂർ‍ എഫ്‌സിയെ നേരിടും

മഡ്ഗാവ്: ഐഎസ്എല്ലില്‍ എഫ്സി ഗോവ ഇന്ന് ജംഷെഡ്പൂര്‍ എഫ്സിയോട് പൊരുതുന്നു. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നാല് കളിയില്‍ എട്ട് പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ഗോവ. ഏഴ് പോയിന്റുള്ള ജംഷെഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തും.

സീസണില്‍ ഇതുവരെ ഗോവ തോല്‍വി നേരിട്ടിട്ടില്ല. വിലക്ക് നേരിടുന്ന ഹ്യൂഗോ ബൗമസും ഡൗന്‍ഗലും ഇല്ലാതെയാണ് ഗോവയുടെ മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സി ഒന്നിനെതിരെ രണ്ട് ഗോളിന് ഹൈദരാബാദ് എഫ് സിയെ തോല്‍പിച്ചു.

Comments are closed.