ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

ദുബായ്: ദുബായില്‍ ദേറയിലേക്കുള്ള യാത്രയ്ക്കിടെ വേള്‍ഡ് ട്രേഡ് സെന്ററിന് ശേഷമുള്ള ടണലില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 12.49ന് ശൈഖ് സായിദ് റോഡില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.

ഇയാള്‍ പുറത്തിറങ്ങാനാവാതെ കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനസേനയെത്തി പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡ്രൈവറെ രക്ഷിക്കാനായിരുന്നില്ല. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നും ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി.

Comments are closed.