ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതില്‍ രക്ഷിതാക്കളുടെ പരാതി

കണ്ണൂര്‍: ചെറുപുഴയില്‍ സെന്റ് മേരീസ് സ്‌കൂളിലെ ആല്‍ബിന്‍ ചാക്കോ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം കാരണമെന്ന് കാട്ടി വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കളുടെ പരാതി. കഴിഞ്ഞ 20 ന് രാത്രിയാണ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആല്‍ബിന്‍ ചാക്കോയെ കണ്ടെത്തിയത്.

തൊട്ടു മുന്‍പ് വരെ മകനില്‍ യാതൊരു മാനസിക സംഘര്‍ഷവും കണ്ടിരുന്നില്ലെന്നു രക്ഷിതാക്കള്‍ പറഞ്ഞു. മുറിയില്‍ നിന്നു ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തു. 500 രൂപയുടെ പേരില്‍ താന്‍ ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു തുടങ്ങിയ കത്തില്‍ രണ്ട് അധ്യാപകരുടെ പേരുമുണ്ട്. ആത്മഹത്യ കുറിപ്പില്‍ രണ്ട് അധ്യാപകരുടെ പേരുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം.

ഫോണ്‍ നല്‍കാത്തതിന്റെ പേരിലാണ് ആത്മഹത്യയെന്നു ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അധ്യാപകരുടെ മാനസിക പീഡനം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നത്. അന്വേഷണം നടക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയത്.

Comments are closed.