ശിവസേന,എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തെ പിളര്‍ത്താന്‍ ശ്രമിക്കുന്തോറും കുടുതല്‍ ശക്തമാകുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: മുംബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ എം.എല്‍.എമാരെ അണിനിരത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന ഉദ്ധവ് താക്കറെ ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ മാത്രം ശക്തി തെളിയിച്ചാല്‍ പോര. മറിച്ച് രാജ്യമൊട്ടാകെ ഇതിന്റെ അലയൊലികള്‍ ഉയരണമെന്നും ശിവസേന,എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തെ പിളര്‍ത്താന്‍ ശ്രമിക്കുന്തോറും കുടുതല്‍ ശക്തമാകുമെന്നും പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ത്രികക്ഷി സഖ്യം മുംബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ എം.എല്‍.എമാരുടെ ശക്തിപ്രകടനം നടത്തി. സഖ്യത്തിനൊപ്പമുള്ള 162 എം.എല്‍.എമാരും ഹോട്ടലില്‍ നടന്ന ശക്തിപ്രകടനത്തില്‍ പങ്കെടുത്തു. ബി.ജെ.പിക്കും അജിത്ത് പവാറിനുമുള്ള സന്ദേശമായാണ് ശക്തിപ്രകടനം നടത്തിയത്.

ചിത്രം കണ്ടിട്ടും അത് ജനങ്ങളുടെ മനസിനെ ശക്തിപ്പെടുത്തുന്നില്ലെങ്കില്‍ നമ്മള്‍ കൂടുതല്‍ പ്രകാശം പരത്തേണ്ടതുണ്ട്. ഞങ്ങള്‍ പറയുന്നത് തിരിച്ചുവരും എന്നല്ല. മറിച്ച് ഞാന്‍ പറയുകയാണ് ഞങ്ങള്‍ തിരിച്ചുവരും- താക്കറെ പറഞ്ഞു. പിളര്‍ത്താന്‍ ശ്രമിക്കുന്തോറും സഖ്യം കൂടുതല്‍ ശക്തമാവുകയാണെന്നും താക്കറെ വ്യക്തമാക്കി.

Comments are closed.