കുവൈത്തില്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എന്നാല്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന്‍ ഫീസ് ഈടാക്കാവു. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറബ് സ്‌കൂളുകള്‍ക്കും ദ്വിഭാഷാ സ്‌കൂളുകള്‍ക്കും ഇന്ത്യന്‍, പാകിസ്ഥാനി, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഇത്തരം സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Comments are closed.