മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ത്രകക്ഷി സഖ്യം തിരഞ്ഞെടുത്തു

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ത്രകക്ഷി സഖ്യം തിരഞ്ഞെടുത്തു. ഡിസംബര്‍ 1ന് ശിവാജി പാര്‍ക്കില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാവും ഉദ്ധവ്. ബി.ജെ.പി അംഗം കാളിദാസ് കൊലാംബ്കറാണ് പ്രോട്ടെം സ്പീക്കര്‍. എം. എല്‍. എമാരുടെ സത്യപ്രതിജ്ഞ പ്രോട്ടെം സ്പീക്കര്‍ മുമ്പാകെ നടക്കുന്നതാണ്.

ഇന്ന് വിശ്വാസ വോട്ടിന് സുപ്രീംകോടതി ഉത്തരവിടുകയും ഭൂരിപക്ഷം ഇല്ലെന്നതിനാല്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവച്ചതിനു പിന്നാലെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ത്രകക്ഷി സഖ്യം തിരഞ്ഞെടുക്കുകയായിരുന്നു.

കോണ്‍ഗ്രസ്, എന്‍. സി. പി, ശിവസേന കക്ഷികള്‍ ഉള്‍പ്പെടുന്ന ത്രികക്ഷി സഖ്യത്തിന് ‘മഹാരാഷ്ട്ര വികാസ് അഘാഡി’ എന്ന് പേരിടാനും തീരുമാനിച്ചു. ഉദ്ധവ് താക്കറെ ഇന്നലെ രാത്രി തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. 288 അംഗ സഭയില്‍ 162 പേരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ എട്ട് മണിക്ക് വിളിച്ചു കൂട്ടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചു.

Comments are closed.