താരങ്ങളുടെ പരിക്ക് ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ന്യൂസലന്‍ഡിന് തിരിച്ചടിയായി

ഹാമില്‍ട്ടണ്‍: താരങ്ങളുടെ പരിക്ക് ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ന്യൂസലന്‍ഡിന് തിരിച്ചടിയായി. പേസര്‍ ട്രന്റ് ബോള്‍ട്ട്, ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഹോം എന്നിവരുടെ പരിക്കാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്സിനും 65 റണ്‍സിനും ജയിച്ചിരുന്നു. ഇരു താരങ്ങളും ഇനി ഓസ്ട്രേലിയയ്ക്കെതിരയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് മാത്രമേ പരിഗണിക്കുന്നുള്ളു.

തുടര്‍ന്ന് ഡാരല്‍ മിച്ചല്‍, ടോഡ് ആസ്ട്ലേ, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് ടീം: ടോം ലാഥം, ജീത് റാവല്‍, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്ലിങ്, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, നീല്‍ വാഗ്‌നര്‍, ടോം ബ്ലന്‍ഡല്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ഡാരില്‍ മിച്ചല്‍, ടോഡ് ആസ്റ്റലെ.

Comments are closed.