യാക്കോബായ സഭ സഹനസമരം സമരപരിപാടികള്‍ പബ്ലിസിറ്റി കണ്‍വീനര്‍ മോന്‍സി വാവച്ചന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: യാക്കോബായ സഭ അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മക ശവമഞ്ചവുമായി സെക്രട്ടേറിയറ്റിനു മുന്നിലേക്കു പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ഇരുപത്തിരണ്ടാം ദിവസമായ ഇന്നലത്തെ സമരപരിപാടികള്‍ പബ്ലിസിറ്റി കണ്‍വീനര്‍ മോന്‍സി വാവച്ചന്‍ ഉദ്ഘാടനം ചെയ്തു.

യാക്കോബായ സഭ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചാല്‍ സമരത്തിന്റെ രീതി മാറുമെന്നും വരുംദിവസങ്ങളില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും കട്ടച്ചിറ പള്ളി വികാരി ഫാ. റോയി ജോര്‍ജ് പറഞ്ഞു. സ്റ്റീഫന്‍ മുഖത്തല കോര്‍ എപ്പിസ്‌കോപ്പ, ഫാ. സഖറിയാസ് കളരിക്കല്‍, ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബര്‍യൂഹാനോന്‍ റമ്പാന്‍, സമരസമിതി കണ്‍വീനര്‍ ഡീക്കന്‍ തോമസ് കയ്യത്ര, സി.എസ്.ഐ. സഭാ പ്രതിനിധി അഡ്വ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചിരുന്നു.

Comments are closed.