മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ പാവയായി മാറുകയാണെന്ന് സോണിയാഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ പാവയായി മാറുകയാണെന്നും ബിജെപി നടത്തിയത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നാണംകെട്ട കളിയെന്നും കൂടാതെ രാജ്യത്തെ സ്ഥിതി അനുദിനം മോശമാകുകയാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ബോഡി യോഗത്തില്‍ സോണിയാഗാന്ധി വിമര്‍ശിച്ചു.

തൂടാതെ രാജ്യത്തിന്റെ സാമ്പത്തീക സ്ഥിതിയെ വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിനെയും സോണിയ രൂക്ഷമായി വിമര്‍ശിച്ചു. വളര്‍ച്ച താഴോട്ടാണ്. തൊഴിലില്ലായ്മ കയറുകയും നിക്ഷേപം ഇല്ലാതെ വരികയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും സോണി പാര്‍ട്ടി എംപി മാരോട് പറയുന്നു. രാജ്യത്തെ കര്‍ഷകരുടെയും ഇടത്തരം ചെറുകിട വ്യാപകരികളുടെയും ബിസിനസ്സുകള്‍ മോശമായിക്കൊണ്ടിരിക്കുകയും അവരുടെ ദുരിതം കൂടുകയുമാണെന്നും സോണിയാഗാന്ധി പറഞ്ഞു.

മഹാരാഷ്ട്ര ഗവര്‍ണറെയും സോണിയ വിമര്‍ശിച്ചു. നിന്ദ്യവും കീഴ്വഴക്കത്തിന് എതിരായതുമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു മഹാരാഷ്ട്ര ഗവര്‍ണറുടേത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളായി മാറിയെന്നതിന് സ്ഥിരീകരണം നല്‍കുന്ന രീതിയിലായിരുന്നു മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ പെരുമാറ്റം.

ത്രികക്ഷി സര്‍ക്കാര്‍ വരുന്നതിനെ അട്ടിമറിക്കാന്‍ നാണംകെട്ട എല്ലാ കളികളും നടത്തി. എന്നാല്‍ തങ്ങള്‍ സുപ്രീംകോടതിയില്‍ പോയതോടെ മോഡി – ഷാ സര്‍ക്കാരിന്റെ കള്ളി വെളിച്ചത്തായെന്നും സോണിയ പറയുന്നു.

Comments are closed.