പി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം കേള്‍ക്കും

ദില്ലി: ഐ എന്‍ എക്‌സ് മീഡിയ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം കേള്‍ക്കുന്നു.

സിബിഐ-ഇ ഡി കേസുകളിലായി 100 ദിവസവും തടവില്‍ കഴിയുന്ന ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെ ഇന്നലെ ദില്ലി പ്രത്യേക കോടതി നീട്ടിയിരുന്നു. ഇന്നലെ ചിദംബരത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് കേസിന്റെ വിധി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യതയുള്ളത്.

Comments are closed.