പ്രഗ്യാ സിംഗിനെ പാര്‍ലമെന്ററിന്റെ പ്രതിരോധ സമിതിയില്‍ നിന്നും നീക്കം ചെയ്യും : ജെ.പി നദ്ദ

ന്യുഡല്‍ഹി: ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രഗ്യാസിംഗ് നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് പ്രഗ്യാ സിംഗിനെ പാര്‍ലമെന്ററിന്റെ പ്രതിരോധ സമിതിയില്‍ നിന്നും നീക്കം ചെയ്യും. ഈ സമ്മേളന കാലത്ത് ബി.ജെ.പിയുടെ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിക്കില്ലെന്നും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു.

തുടര്‍ന്ന് പ്രഗ്യാ സിംഗിന്റെ പരാമര്‍ശത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി അംഗം സഞ്ജയ് സിംഗ് രാജ്യസഭയില്‍ നോട്ടീസ് നല്‍കി. കൂടാതെ പ്രഗ്യാ സിംഗിന്റെ പരാമര്‍ശം അപലപനീയമാണെന്നും അവരെ പാര്‍ലമെന്ററി സമിതികളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അത്തരം പരാമര്‍ശങ്ങളെയോ പ്രത്യയശാസ്ത്രത്തെയോ പാര്‍ട്ടി ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.