വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറി മറിഞ്ഞു

കോഴിക്കോട്: കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ വടകര ആശ ആശുപത്രിക്ക് സമീപം ഇന്ധന ടാങ്കര്‍ ലോറി മറിഞ്ഞു. പുലര്‍ച്ചെ 5.45 ഓടെ ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തിയിലായിരുന്നു.

ടാങ്കറിലെ പെട്രോള്‍ ചര്‍ച്ച തടയാനായി ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ അപകടസ്ഥലത്തെത്തുകയും പെട്രോള്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വടകര ടൗണ്‍ വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാകളക്ടര്‍ വ്യക്തമാക്കി.

Comments are closed.