മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. താക്കറെ കുടുംബത്തില്‍ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ നേതാവായ ഉദ്ധവ് താക്കറെ വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉദ്ധവ് താക്കറെ ഇന്നലെ എന്‍. സി. പി അദ്ധ്യക്ഷന്‍ ശരദ് പവാറുമായും അതിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കെ. സി വേണുഗോപാലും ശരദ് പവാറുമായി സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്തിരുന്നു. ഇന്നലെ വൈ. ബി. ചവാന്‍ സെന്ററില്‍ മഹാവികാസ് അഘാഡിയുടെ എല്ലാ എം. എല്‍. എമാരുടെയും യോഗം നടന്നു.

അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തുപ്രോടെം സ്പീക്കര്‍ കാളിദാസ് കൊളാംകറിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പുതിയ എം. എല്‍. എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രാവിലെ എട്ട് മണിക്കു തന്നെ പ്രത്യേക സമ്മേളനം ആരംഭിക്കുകയും എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സഭ പിരിയുകയും അതിന് ശേഷം എത്തിയ രണ്ട് അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിലാണ് പ്രതിജ്ഞ ചെയ്തത്.

ശിവസേനയ്ക്ക് മുഖ്യമന്ത്രിക്ക് പുറമേ 15 മന്ത്രിമാര്‍ ഉണ്ടാവും. കോണ്‍ഗ്രസിന് നിയമസഭാ സ്പീക്കറും 13 മന്ത്രിമാരും എന്‍. സി. പിക്ക് ഉപമുഖ്യമന്ത്രിയും 13 മന്ത്രിമാരും എന്നാണ് വിവരം. ഈ മാസം 30ന് സ്പീക്കറെ തിരഞ്ഞെടുക്കാനായി സഭ വീണ്ടും ചേരുന്നതാണ്.

Comments are closed.