മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു

രാജകുമാരി: ശാന്തമ്പാറ മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. പുത്തടി ഫാം ഹൗസ് ജീവനക്കാരന്‍ പുത്തടി മുല്ലൂര്‍ വീട്ടില്‍ റിജോഷ് (31) നെ കൊലപ്പെടുത്തിയ ശേഷം മുംബൈ പനവേലിലേക്ക് രക്ഷപ്പെടുകയും തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിജോഷിന്റെ ഭാര്യ ലിജി (29) യെ മകള്‍ ജൊവന(2)യെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണ് പനവേല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

റിജോഷിന്റെ ഇളയ മകള്‍ ജൊവാനയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ലിജിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 9 നാണ് വിഷം കഴിച്ച് അവശനിലയിലായ ലിജിയെയും സുഹൃത്ത് വസീമിനെയും മുംബൈയിലെ ലോഡ്ജില്‍ കണ്ടെത്തിയത്. മുംബൈ ജെ.ജെ ആശുപത്രിയില്‍ പോലീസ് ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു.വസീമിന്റെ ചികിത്സ തുടരുന്നു.

Comments are closed.