നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതിനാല്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് വിധി പറയാന്‍ മാറ്റിവെച്ചത്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയാണ്. നിയമപരമായി അത് ലഭിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറുന്നിന് ഉപാധികള്‍ വെക്കാമെന്നും ദൃശ്യങ്ങള്‍ ചോരാതിരിക്കാന്‍ വാട്ടര്‍മാര്‍ക്കിട്ട് നല്‍കിയാല്‍ മതിയെന്നും ദിലീപ് വാദിക്കുകയായിരുന്നു.

എന്നാല്‍ ഉപാധികളോടെ പോലും ദൃശ്യങ്ങള്‍ കൈമാറരുതെന്നും സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും നടി അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ കോടതി തീരുമാനിച്ചാല്‍ മറ്റ് പ്രതികളും ഇതേ ആവശ്യവുമായി എത്താമെന്നും ൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും ശക്തമായി എതിര്‍ത്തിയിരുന്നു.

Comments are closed.