തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പേരിലുള്ള രണ്ടു ക്രിമിനല്‍ കേസുകള്‍ മറച്ചു വെച്ച കേസില്‍ ഫഡ്നാവീസിന് സമന്‍സ്

മുംബൈ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പേരിലുള്ള രണ്ടു ക്രിമിനല്‍ കേസുകള്‍ മറച്ചു വെച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന് നാഗ്പൂര്‍ കോടതി സമന്‍സ് അയച്ചു. ഫഡ്നാവീസിന് 1996, 1998 വര്‍ഷങ്ങളില്‍ ഫഡ്നാവിസിനെതിരെ വഞ്ചനയ്ക്കും തിരിമറിക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇത് രേഖപ്പെടുത്താത്തതിന്റെ പേരിലാണ് നടപടിയുണ്ടായത്. നേരത്തേ അഭിഭാഷകനായ സതീഷ് ഉകെ നല്‍കിയ ഹര്‍ജി നാഗ്പൂര്‍ കോടതി തള്ളിയിരുന്നു. പിന്നാലെ ഈ നടപടി ഹൈക്കോടതി ശരി വെയ്ക്കുകയും ചെയ്തതോടെ ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിക്കാന്‍ സുപ്രീംകോടതി നാഗ്പൂര്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് നവംബര്‍ ഒന്നിന് നാഗ്പൂര്‍ കോടതി ഫഡ്നാവീസിന്റെ പേരിലുള്ള ക്രിമിനല്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാഗ്പൂര്‍ സദര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് ബെന്‍സോഡേ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഒക്ടോബര്‍ 1 നായിരുന്നു സുപ്രീംകോടതി ഹര്‍ജി സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടത്. ജനാധിപത്യ നിയമത്തിലെ 125 എ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഇതെന്ന് നവംബര്‍ 4 ന് മജിസ്ട്രേറ്റ് എസ് ഡി മേത്ത വ്യക്തമാക്കിയിരുന്നു.

Comments are closed.