വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയ നിലയില്‍ ശിക്ഷിച്ച അധ്യാപികയുടെ നടപടി വിവാദത്തില്‍

അനന്തപുര്‍ : ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയില്‍ രണ്ട് വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയ നിലയില്‍ ശിക്ഷിച്ച അധ്യാപികയുടെ നടപടി വിവാദത്തിലായി. സ്‌കൂളിലെ പ്രധാനാധ്യപിക മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ ക്രൂരമായ ശിക്ഷാനടപടിക്ക് വിധേയരായത്.

മൂന്നാം ക്ലാസുകാരനെ പ്രണയ ലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനുമാണ് ഒരു വിദ്യാര്‍ത്ഥിയെ കെട്ടിയിട്ടത്. പ്രധാന അധ്യാപിക ഉള്‍പ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യൂത റാവു രംഗത്തെത്തിയിരിക്കുകയാണ്.

Comments are closed.