ഭാരത് പെട്രോളിയത്തിന്റെ വില്‍പ്പനയുടെ ഉപദേശകരായി ഡെലോയ്റ്റ് ടൗഷെ ലിമിറ്റഡ്

ദില്ലി: ഭാരത് പെട്രോളിയത്തിന്റെ വില്‍പ്പനയുടെ സംബന്ധിച്ച നടപടികളുടെ വേഗം കൂടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ബിപിസിഎല്ലിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശകരായി ഡെലോയ്റ്റ് ടൗഷെ ലിമിറ്റഡിനെ നിയമിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1.05 ലക്ഷം കോടി സമാഹരിക്കാനാണ് തീരുമാനം.

നിക്ഷേപ- പബ്ലിക് അസറ്റ് മാനേജ്‌മെന്റ് രംഗത്ത പ്രവര്‍ത്തിക്കുന്ന ബിപിസിഎല്ലില്‍ കേന്ദ്രസര്‍ക്കാരിനുള്ള 53.29 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടികള്‍ പുരോഗമിക്കുക. ധനക്കമ്മി കുറയ്ക്കാനായി 2020 മാര്‍ച്ചോടെ വില്‍പ്പന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ 65000 കോടി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ബിപിസിഎല്ലിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ സമരത്തിലുമാണ്.

Comments are closed.