111 രൂപയില്‍ തുടങ്ങി 149 രൂപ വരെ വിലയുള്ള ബിസ്എന്‍എല്‍ 8 പ്ലാനുകള്‍

111 രൂപയിൽ തുടങ്ങി 149 രൂപ വരെ വിലയുള്ള 8 പ്ലാനുകൾ ബിസ്എൻഎൽ കേരളത്തിൽ ലഭ്യമാക്കുന്നുണ്ട്. ഈ വിഭാഗത്തിലെ നമ്മൾ തിരഞ്ഞെടുക്കുന്ന ആദ്യത്തെ പ്ലാൻ 111 രൂപയുടെ പ്ലാനാണ്. 20 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനൊരു കോംബോ ടോപ്പ് അപ്പ് പ്ലാനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

90 രൂപ ടോക് ടൈമും ബിഎസ്എൻഎൽ നെറ്റ്വർക്കിലേക്ക് 70 മിനുറ്റ് സൗജന്യ കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മറ്റൊരു പ്ലാൻ 118 രൂപയുടേതാണ്. 24 ദിവസം വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ ദിവസേന 500 എംബി ഡാറ്റ, 250 മിനുറ്റ് സൗജന്യ കോൾ, 100 എസ്എംഎസ് എന്നിവ ലഭ്യമാക്കുന്നു.

125 രൂപയുടെ പ്ലാനിൽ കമ്പനി 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 200 എംബി ഡാറ്റ, 10620 സെക്കന്‍റ് റോമിങ് കോളുകൾ ഒഴികെയുള്ള സൗജന്യ കോളുകൾ, 100 എസ്എംഎസുകൾ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 135 രൂപയുടെ പ്ലാനിൽ കമ്പനി അവതരിപ്പിക്കുന്നത് 24 ദിവസത്തെ വാലിഡിറ്റിയോട് കൂടിയാണ്. 2400 മിനുറ്റ് സൗജന്യ കോളാണ് ഈ പ്ലാനിന്‍റെ സവിശേഷത.

ബിഎസ്എൻഎൽ അവതരിപ്പിച്ച 143 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് പായ്ക്ക് എന്ന പേരിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 30 ദിവസം വാലിഡിറ്റിയിൽ ബിഎസ്എൻഎൽ നമ്പരുകളിലേക്ക് സൗജന്യ കോളുകൾ നൽകുന്നതിനൊപ്പം തന്നെ മറ്റ് നെറ്റ്വർക്കുകളിലേക്ക് ദിവസം 20 മിനുറ്റ് എന്ന നിരക്കൽ 600 മിനുറ്റ് സൗജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും.

144 രൂപയുടെ പ്ലാൻ വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. നമ്മൾ ഇത്തവണ തിരഞ്ഞെടുത്ത കാറ്റഗറിയിൽ അവസാനത്തെ പ്ലാൻ 149 രൂപയുടെ പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാൻ അൺലിമിറ്റഡ് കോളുകൾ വാദ്ഗാനം ചെയ്യുന്ന പ്ലാനാണ്.

150 രൂപയിൽ താഴെ മാത്രം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ തന്നെ ലഭ്യമാക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കോംബോ പ്ലാനുകൾ അടക്കം ലഭ്യമാക്കികൊണ്ട് എല്ലാ വിഭാഗം ഉപയോക്താക്കളെയും കമ്പനി തൃപ്തിപ്പെടുത്തുന്നു. പുതിയ പദ്ധതികളും മറ്റുമായി ജനപ്രീതി നേടിയെടുക്കാൻ ശ്രമിക്കുന്ന കമ്പനി കേരളത്തിലേക്കായി മികച്ച പ്ലാനുകൾ നൽകുമെന്നാണ് കരുതുന്നത്.

Comments are closed.