ഫോക്‌സ്‌കോണ്‍ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ചെന്നൈ: നോക്കിയ പ്രത്യേക സാമ്പത്തിക മേഖല വലിയ മാറ്റത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലല്‍ ചെന്നൈയിലെ നോക്കിയ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അകത്ത് ഫോക്‌സ്‌കോണ്‍ വീണ്ടും തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ചൈനീസ് കമ്പനിയായ ലിംഗ്വി ഐടെക്, ഈയിടെ വാങ്ങിയ സാല്‍കോംപ് എന്ന കമ്പനി 212 ഏക്കര്‍ വിസ്തൃതിയുള്ള സാമ്പത്തിക മേഖല വാങ്ങിയിരുന്നു. ഇന്ത്യയില്‍ തന്നെ ഫോണ്‍ നിര്‍മ്മിച്ചെടുക്കാനുള്ള സാധ്യതയാണ് ഈ കമ്പനികള്‍ ഫോക്‌സ്‌കോണിനോട് തേടിയത്.

ഇന്ത്യയില്‍ തന്നെ മൊബൈല്‍ഫോണ്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച നികുതിയിളവ് ഇതിന് ഗുണമായി. ഇതോടെ ആന്ധ്രപ്രദേശിലെ ശ്രീസിറ്റി ഇന്റസ്ട്രിയല്‍ ക്ലസ്റ്ററിലും കമ്പനി പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു. വേതനം ആവശ്യപ്പെട്ട് തൊഴിലാളികള്‍ ശക്തമായ സമരം തുടങ്ങിയതോടെ മറ്റ് വഴികളില്ലാതെ കമ്പനി പ്രവര്‍ത്തനം അഴസാനിപ്പിച്ചിരുന്നു.

പരീക്ഷണ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം പ്ലാന്റിനകത്ത് ആരംഭിച്ചതായാണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ട അനൗദ്യോഗിക വിവരം. 2500 കോടി നിക്ഷേപിക്കാമെന്നാണ് തമിഴ്നാട് സര്‍ക്കാരുമായി 2019 ഗ്ലോബല്‍ ഇന്‍വസ്റ്റേര്‍സ് മീറ്റില്‍ കമ്പനി ഒപ്പുവച്ചത്.

Comments are closed.