ഇഫി മികച്ച സംവിധായകനുള്ള രജതമയൂരം രണ്ടാംവട്ടവും ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി നേടി

പനാജി: ഇഫി മികച്ച സംവിധായകനുള്ള രജതമയൂരം രണ്ടാംവട്ടവും ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി നേടി. ഈ പുരസ്‌കാരം ഈ.മ.യൗ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ തവണയും ലിജോ നേടിയിരുന്നു. 15 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും അടങ്ങുന്നതാണ് ബഹുമതി.

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ജൂറി അംഗം രമേഷ് സിപ്പി എന്നിവരില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശേരി രജതമയൂരം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലയെ ആസ്പദമാക്കി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത ‘മായി ഘട്ടി’ല്‍ മറാത്തി നടി ഉഷാ ജാദവ് മികച്ച നടിക്കുള്ള രജതമയൂരം നേടി. 10 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

സ്യൂ സോര്‍ഷിയാണ് മികച്ച നടന്‍. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബു ലെയ്‌ലയുടെ സംവിധായകന്‍ അമിന്‍ സിദിയും മോണ്‍സ്റ്റേഴ്‌സിന്റെ സംവിധായകന്‍ മറിയസ് ഒലേനുവും പങ്കിട്ടു. ബ്‌ളെയിസ് ഹാരിസണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് സുവര്‍ണ മയൂരം.

Comments are closed.