സിനിമയില്‍ നിന്ന് വിലക്കിയ നിര്‍മ്മാതാക്കളുടെ നടപടിയെ തുടര്‍ന്ന് ഒത്തുതീര്‍പ്പിന് തയാറായി നടന്‍ ഷെയ്ന്‍ നിഗം

കൊച്ചി: ഷെയ്നുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഷൂട്ടി പാതിവഴിയില്‍ മുടങ്ങിയതിനു പിന്നാലെയാണ് രണ്ടു സിനിമകള്‍ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് ഒത്തുതീര്‍പ്പിന് തയാറായി നടന്‍ ഷെയ്ന്‍ നിഗം.

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് കാട്ടി ഷെയ്നിന്റെ സുഹൃത്തുക്കള്‍ ഡയറക്ടേഴ്സ് അസോസി്യേഷന്‍ പ്രതിനിധികളുമായി അനൗപചാരിക ചര്‍ച്ചകള്‍ കൊച്ചിയില്‍ നടത്തി വരികയാണെന്നാണ് വിവരം. അതേസമയം വെറും 16 ദിവസത്തെ ചിത്രീകരണമേ ബാക്കിയുള്ളു എന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട വെയില്‍ എന്ന ചിത്രത്തിന്റെ സഗവിധായകന്‍ ശരത് ഡയറക്ടേഴ്സ് അസോസിയേഷനെ അറിയിച്ചു.

ഫെഫ്കയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും വളരെ മോശം അനുഭവമാണ് സെറ്റില്‍ നിന്നുണ്ടായതെന്നും, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരവധി സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തന്നെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാരും സംവിധായകനും ചെയ്തത് എന്നാണ് ഷെയ്ന്‍ നിഗം വിലക്കിനു പിന്നാലെ പ്രതികരിച്ചത്.

Comments are closed.