മജിസ്‌ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു : ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: വാഹന അപകട കേസിലെ വാദിയായ സ്ത്രിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം മജിസ്‌ട്രേറ്റ് റദ്ദാക്കിയതാണ് അഭിഭാഷകരെ പ്രകോപിച്ചത്. വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മജിസ്‌ട്രേറ്റ് ദീപാ മോഹന്റെ പരാതിയില്‍ ജാമ്യമില്ലാ കേസെടുത്തതോടെ മജിസ്‌ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി.

അഭിഭാഷകയായ രാജേശ്വരിയാണ് വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച പൊലീസ് പക്ഷെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. കേസെടുത്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നാണ് ബാര്‍ അസോസിയേഷന്റെ പൊലീസിനോടുള്ള മുന്നറിയിപ്പ്. മാത്രമല്ല തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയും മജിസ്‌ട്രേറ്റിനെതിരെ ബാര്‍ കൗണ്‍സിലില്‍ മറ്റൊരു പരാതിയും നല്‍കി. മജിസ്‌ട്രേറ്റായി ജോലി ലഭിച്ചശേഷവും ദീപാമോഹന്‍ സന്നത് റദ്ദാക്കിയില്ലെന്നാണ് പരാതി.

മറ്റൊരു ജോലി ലഭിച്ചാല്‍ അഭിഭാഷയെന്ന സന്നത് റദ്ദാക്കണെന്ന ചട്ടം ലംഘിച്ച വനിത മജിസ്‌ട്രേറ്റിനെതിരെ നടപടിവേണമെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ 2015 കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണി അലക്ഷ്യമായി വാഹനമോടിച്ചതിനാല്‍ യാത്രക്കാരിയായ ലതകുമാരിക്ക് പരിക്കേറ്റെന്ന കേസില്‍ ഡ്രൈവറെ കണ്ടാലറിയില്ലെന്ന് പറയണമെന്നായിരുന്നു മണിയുടെയും അഭിഭാഷകന്റെയും ഭീഷണി ഇപ്പോഴും തുടരുന്നുവെന്ന് വാഹന അപകട കേസിലെ വാദിയായ ലതാ കുമാരി പറയുന്നു.

Comments are closed.