ഝാര്‍ഖണ്ഡില്‍ അഞ്ചുഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്

ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ അഞ്ചുഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്. ഝാര്‍ഖണ്ഡില്‍ മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ ജാര്‍ഖണ്ഡില്‍ ആദിവാസി വിരുദ്ധ നിലപാടാണ് ബിജെപി സര്‍ക്കാരിന്റേതാണെന്നാണ് ജെഎംഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രധാന പ്രചാരണമായിരുന്നത്.

ബിജെപി തനിച്ചും പ്രതിപക്ഷം മഹാസഖ്യമായും ആണ് തെരെഞ്ഞെടുപ്പിനെ നേരിടുക. ആദ്യ ഘട്ടത്തിലെ 13 മണ്ഡലങ്ങളും മാവോയിസ്റ്റ് സാന്നിധ്യ മേഖലയായതിനാല്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളിലും കാടുകളിലുള്ള ഒറ്റപ്പെട്ട ബൂത്തുകളിലേക്കും ഹെലികോപ്റ്റര്‍ വഴിയാണ് പോളിംഗ് സാമഗ്രികള്‍ എത്തിച്ചത്.

Comments are closed.