മറ്റേതെങ്കിലും പാര്‍ട്ടിയുടെ സൗജന്യത്തിലല്ല ഇക്കാലമത്രയും സിപിഐ വളര്‍ന്നത് : കാനം രാജേന്ദ്രന്‍

കൊച്ചി : ശരിയുടെ ഭാഗത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം കൊണ്ടാണ് ഈ മുന്നണിയില്‍ നില്‍ക്കുന്നത്. അതിന് വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ അത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുമെന്നും എല്‍ഡിഎഫ് രൂപീകരിച്ചപ്പോള്‍ ഏതെങ്കിലും കക്ഷിയുടെ അടിമയാകുകയല്ല സിപിഐ ചെയ്തതെന്നും മറ്റേതെങ്കിലും പാര്‍ട്ടിയുടെ സൗജന്യത്തിലല്ല ഇക്കാലമത്രയും സിപിഐ വളര്‍ന്നതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നു.

1964 ലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പിന് ശേഷം പാര്‍ട്ടിയുടെ സ്വതന്ത്രമായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും ജനങ്ങള്‍ക്കുള്ള അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ മുന്നോട്ട് പോയിട്ടുള്ളത്. 1980 ല്‍ ഈ മുന്നണി രൂപീകരിച്ച് അതിനോടൊപ്പം ചേരുമ്പോള്‍ മുന്നണിയിലെ മറ്റേതെങ്കിലും കക്ഷിക്ക് അടിമയാകുകയല്ല ചെയ്തതെന്നും കാനം പറഞ്ഞു. ഫൈറ്റ് ചെയ്തു തന്നെയാണ് കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നില്‍ക്കുന്നത്. നാളെയും അങ്ങനയേ നില്‍ക്കൂ. യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി എന്ന ജനങ്ങളുടെ അംഗീകാരം മാത്രമേ സിപിഐയെ ശക്തിപ്പെടുത്തുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.