വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് തെലങ്കാന ബാര്‍ അസോസിയേഷന്‍

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടര്‍ രംഗണ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചെന്നകേശവലു. മുഹമ്മദ് ആരിഫ് എന്നിങ്ങനെ നാല് പ്രതികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് തെലങ്കാന ബാര്‍ അസോസിയേഷന്‍ അറിയിച്ചു.

തന്റെ സ്‌കൂട്ടര്‍ പഞ്ചര്‍ ആയെന്നും ചില യുവാക്കള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രംഗണ തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് രംഗണ റെഡ്ഡിയുടെ വാഹനത്തിന്റെ കാറ്റഴിച്ചുവിട്ട പ്രതികള്‍ ഇവരെ സഹായിക്കാനെന്ന ഭാവേന പരിചയം സ്ഥാപിച്ച ശേഷം ബലം പ്രയോഗിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ബലാത്സംഗത്തിടെ വായ് പൊത്തിയതിനെ തുടര്‍ന്നാണ് രംഗണയുടെ മരണം. രാത്രി വൈകിയും രംഗണ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് രംഗണ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.

രംഗണ റെഡ്ഡിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. പിറ്റേന്ന് തന്നെ നാല് പ്രതികളെയും പിടികൂടിയിരുന്നു.

Comments are closed.