ദ ഗേള്‍ ഓണ്‍ ദ ട്രെയിനിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയായ ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മെയ് എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ യാത്ര എന്നും ഇതുവരെ അഭിനയച്ചതില്‍ നിന്നും തീര്‍ത്തും വേറിട്ട ഒരു ചിത്രമാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍ എന്നും ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നുമാണ് പരിനീചി ചോപ്ര ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍ എന്ന അമേരിക്കന്‍ സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. നായിക കേന്ദ്രീകൃതമായ സിനിമയായിട്ടാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍ ഒരുക്കിയത്.

Comments are closed.