യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തില്‍ പ്രതിപക്ഷം

തിരുവനന്തപുരം: അഖില്‍ വധശ്രമത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ നടപ്പായില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴും തുടരുന്ന അക്രമങ്ങള്‍ പുതിയ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലുള്ള പ്രതിപക്ഷത്തിന്റെ ഇടപെടല്‍.

ഒരു വിഭാഗം അധ്യാപകരെ ഒന്നടങ്കമാണ് സ്ഥലം മാറ്റിയത്. ഇടിമുറിയെന്ന് പേരില്‍ കുപ്രസിദ്ധി നേടിയ എസ്എഫ്‌ഐ യൂണിറ്റ് ആസ്ഥാനം ഒഴിപ്പിച്ചു, കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു ഒരുപാട് മാറ്റങ്ങള്‍ക്ക് കലാലയമുത്തശ്ശി സാക്ഷിയായി. എന്നാല്‍ കൊളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വീണ്ടും പഴയപടി ആകുന്നു എന്നതിന് തെളിവാണ് ഒടുവിലത്തെ അക്രമസംഭവങ്ങള്‍.

കെഎസ്‌യു അംഗബലം കൂടിയതോടെ നേര്‍ക്ക് നേര്‍ പോര്‍വിളി പതിവായി. ഹോസ്റ്റലില്‍ എസ്എഫ്‌ഐ മുന്‍ നേതാവായ മഹേഷിന്റെ ഭീഷണിയും അക്രമവും പുറത്തായതോടെ കാര്യങ്ങള്‍ വഷളായി. അതേ സമയം പലപ്പോഴും കെഎസ്‌യു പ്രകോപനം ഉണ്ടാക്കുന്നുവെന്നാണ് എസ്എഫ്‌ഐ വാദം.

 

 

Comments are closed.