ഭാമയ്ക്ക് വിവാഹാശംസകളുമായി സിനിമയിലും സീരിയലിലുമായി സ്ഥിരസാന്നിധ്യമായ വീണ നായര്‍

ഭാമയ്ക്ക് വിവാഹാശംസകളുമായി സിനിമയിലും സീരിയലിലുമായി സ്ഥിരസാന്നിധ്യമായ വീണ നായര്‍. ‘ചക്കരേ ആമിക്കുട്ടി… അരുണ്‍ ബ്രോയ്ക്കും ആശംസകള്‍; ഒരുപാട് സന്തോഷം’ എന്നാണ് വീണ കുറിച്ചത്. ചെന്നിത്തല സ്വദേശികളായ ജഗദീഷിന്റെയും ജയശ്രീയുടെയും മകനായ ബിസിനസുകാരന്‍ അരുണ്‍ ആണ് ഭാമയുടെ പങ്കാളിയാകുന്നത്.

ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. രേഖിത രാജേന്ദ്രക്കുറുപ്പ് എന്നാണ് ഭാമയുടെ ശരിക്കുള്ള പേര്. സിനിമയിലെത്തിയ ശേഷമാണ് അവര്‍ ഭാമയായി പേര് മാറിയത്. ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. 2016ലെ മറുപടിയാണ് ഭാമ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Comments are closed.