തെന്നിന്ത്യന്‍ നടി നമിത ബിജെപിയിലേക്ക് രംഗപ്രവേശം നടത്തി

ചെന്നൈ: തെന്നിന്ത്യന്‍ നടി നമിത ബിജെപിയിലേക്ക് രംഗപ്രവേശം നടത്തി. അതേ സമയം 2016ല്‍ നമിത എഐഡിഎംകെയില്‍ അംഗത്വം നേടിയരുന്നു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു അന്ന് നടി എഐഡിഎംകെയില്‍ ചേര്‍ന്നത്.

ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പം പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കാനെത്തിയത്.

Comments are closed.