വാഹനാപകട കേസ് : നഷ്ടപരിഹാരം ഓണ്‍ലൈനായി കക്ഷികള്‍ക്ക് നല്‍കണമെന്ന ഉത്തരവിനെതിരെ പ്രമേയം

തിരുവനന്തപുരം: വാഹനാപകട കേസിലെ നഷ്ടപരിഹാരം ഓണ്‍ലൈനായി കക്ഷികള്‍ക്ക് നല്‍കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയുടെ ഹൈക്കോടതിയുടെ 3/2010 നമ്പര്‍ സര്‍ക്കുലര്‍ അനുസരിച്ചുള്ള ഉത്തരവിനെതിരെ പ്രമേയം പാസാക്കി തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍. ഇതേപ്പറ്റി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജില്ലാ ജഡ്ജി എന്നിവരെ അറിയിക്കാനും പ്രമേയ തീരുമാനത്തിലുണ്ട്.

അഭിഭാഷകരുടെ അവകാശങ്ങള്‍ക്കെതിരെയാണ് കോടതിയുടെ നടപടിയെന്നും അദാലത്തുകളില്‍ നിന്ന് അഭിഭാഷകര്‍ വിട്ടുനില്‍ക്കണമെന്നും നിര്‍ദേശിക്കുന്നതായിരുന്നു പ്രമേയം. പ്രമേയവുമായി എല്ലാ അഭിഭാഷകരും സഹകരിക്കാനും നിര്‍ദേശിച്ചിരുന്നു. വാഹനാപകട കേസിലെ നഷ്ടപരിഹാര തുക ബാങ്ക് അക്കൗണ്ട് വഴി കക്ഷികള്‍ക്ക് നേരിട്ട് നല്‍കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇടനിലക്കാരനിലൂടെ നഷ്ടപരിഹാരത്തുക തട്ടിയെടുക്കുന്നത് തടയാനായിരുന്നു കോടതി ഉത്തരവ്.

Comments are closed.