മഹാരാഷ്ട്ര സ്പീക്കറായി കോണ്‍ഗ്രസ് എംഎല്‍എ നാനാ പട്ടോലെ

മുംബൈ: മഹാരാഷ്ട്രയില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി സ്ഥാനാര്‍ത്ഥി കിസാന്‍ കതോരി പത്രിക പിന്‍വലിച്ചതോടെ മഹാവികാസ് അഘോടി സഖ്യത്തിലുള്ള കോണ്‍ഗ്രസിന്റെ നാനാ പട്ടോലെ സ്പീക്കര്‍ പദവി ഉറപ്പിച്ചു.

വിദര്‍ഭയിലെ സകോളി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് 56 കാരനായ നാനാ പട്ടോലെ. നാലു തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട നാനാ പട്ടോലെ നേരത്തെ കോണ്‍ഗ്രസില്‍ ആയിരുന്നുവെങ്കിലും 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ പ്രബല സ്ഥാനാര്‍ത്ഥിയായ പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി ബിജെപില്‍ ടിക്കറ്റിലാണ് മത്സരിച്ചത്. 2017 ഡിസംബറില്‍ വീണ്ടും ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങി.

ശനിയാഴ്ച ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചിരുന്നു. പ്രോ ടേം സ്പീക്കറായ എന്‍സിപി എംഎല്‍എ ദിലീപ വാല്‍സ് പാട്ടീല്‍ ആണ് വിശ്വാസവോട്ടെടുപ്പ് നിയന്ത്രിച്ചത്. 288 അംഗ നിയമസഭയില്‍ 169 എംഎല്‍എമാരുടെ പിന്തുണ നേടിയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചത്.

Comments are closed.