ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തുന്ന റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്ന് പ്രതിനിധി സഭ ഇന്റലിജന്‍സ് കമ്മിറ്റി

വാഷിങ്ടണ്‍: ഇംപീച്‌മെന്റ് നടപടികള്‍ക്ക് അടുത്ത വെള്ളിയാഴ്ച 5 മണിക്കുള്ളില്‍ മറുപടി നല്‍കാനാണ് ഇംപീച്‌മെന്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതിനിധിസഭ സമിതി വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേട്ടത്തിനായി രാജ്യതാല്‍പര്യം ട്രംപ് അട്ടിമറിച്ചെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം തടസ്സപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചതായി ജുഡീഷ്യറി ചെയര്‍മാന്‍ ജെറാള്‍ഡ് നാഡ്‌ലര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തുന്ന റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്ന് പ്രതിനിധി സഭ ഇന്റലിജന്‍സ് കമ്മിറ്റി വ്യക്തമാക്കി.

Comments are closed.