സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് അവസാന ദിവസത്തിലെത്തി

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് അവസാന ദിവസത്തിലെത്തി. അറുപതാമത് സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ കിരീടത്തിനായി ശക്തമായ പോരാട്ടത്തിലാണ്. നാടോടിനൃത്തം, മാര്‍ഗംകളി, ഇംഗ്ലീഷ് സ്‌കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.

ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തുന്നു. വാരാന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് കലോത്സവ വേദികളില്‍ അനുഭവപ്പെടുന്നത്. വൈകീട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.